മെൽബൺ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത് കോഹ്‌ലിക്കരുത്തിൽ പാകിസ്ഥാൻ ഉറപ്പിച്ച വിജയം കോഹ്ല് ഒറ്റയ്ക്ക് അവരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു, അതു കൊണ്ട് തന്നെയാണ് വിജയം നേടി ഇന്ത്യ ക്രീസ് വിടുമ്പോൾ സ്റ്റേഡിയത്തിൽ കോഹ്‌ലി, കോഹ്‌ലി വിളികൾ മുഴങ്ങിയത്.
അവസാനത്തെ മൂന്ന് ഓവറിൽ വിജയത്തിന് 48 റൺസ് വേണ്ടിയിരുന്ന ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു കോഹ്‌ലി. ഹാർദ്ദിക് പാണ്ഡ്യ റൺസ് കണ്ടെത്താൻ പാടുപെട്ടതോടെ ഇന്ത്യയെ വിജയതീരത്ത് എത്തിക്കേണ്ട ചുമതല കോഹ്‌ലിക്കായി. ഷഹീൻ അഫ്രീദിയുടെ 18ാം ഓവറിൽ മൂന്ന് ബൗണ്ടറി അടക്കം 17 റൺസാണ് കോഹ്‌ലി നേടിയത്. അപ്പോഴും അടുത്ത രണ്ട് ഓവറിൽ 31 റൺസ് വേണമായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ. 19ാം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് ആദ്യ നാലുപന്തിൽ വിട്ടികൊടുത്തത് വെറും മൂന്നു റൺസ്, ഇന്ത്യ വിജയം കൈവിട്ടു എന്ന് തോന്നിയ നിമിഷങ്ങൾ. 8 പന്തിൽ ഇനി വേണ്ടത് 28 റൺസും.
വിരാട് കോഹ്ലി താൻ എന്തു കൊണ്ടാണ് ആരാധകർക്ക് കിംഗ് കോഹ്‌ലിയാകുന്നതെന്ന് കാണിച്ചു കൊടുക്കുന്ന ഷോട്ടുകളായിരുന്നു അടുത്ത രണ്ടു പന്തിൽ പുറത്തെടുത്തത്. ഹാരിസ് റൗഫിന്റെ അഞ്ചാം പന്ത് സ്ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്, അവാസന പനമ്ത് ഫൈൻ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. ഇതോടെ അവസാന ഓവറിൽ ഇന്ത്യൻ ലക്ഷ്യം ആറ് പന്തിൽ 16 റൺസ് എന്ന നിലയിലായി. അവസാന ഓവറിൽ മുഹമ്മദ് നവാസിന്റെ പന്തിൽ ഒരു സിക്സ് കൂടി നേടി കോഹ്ലി ഇന്ത്യയുടെ വിജയമുറപ്പിച്ചു. അവസാന പന്തിൽ അശ്വിൻ വിജയറൺസ് പൂർത്തിയാക്കിയപ്പോൾ കണ്ണീരണിഞ്ഞിരുന്നു കോഹ്‌ലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |