ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ.ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര റാണി ജ്യോതികയാണ്. കാതലിന്റെ ചിത്രീകരണം പുരോഗമിക്കുന്നവേളയിൽ ലൊക്കേഷനിൽ അതിഥിയായി ജ്യോതികയുടെ ഭാർത്താവും തെന്നിന്ത്യൻ താരവുമായ സൂര്യ എത്തി. കോലഞ്ചേരി ബ്രൂക്ക് സെെഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് താരം എത്തിയത്. സൂര്യ ലൊക്കേഷനിലെത്തി അഭിനേതാക്കളെ കാണുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വെെറലായി.മമ്മൂക്കയോടും ജ്യോതികയോടും കാതൽ ടീമിനോടുമൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്.
'മെഗാസ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ ' എന്ന അടിക്കുറിപ്പോടെയാണ് പലരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയിൽ പകർത്തിയ മമ്മൂക്കയുടെ സ്ഥാനാർത്ഥിയായുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.കാതൽ ദ കോർ എന്ന ചിത്രത്തിൽ മാത്യു ദേവസി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ലാലു അലക്സ് , മുത്തുമണി,ചിന്നു ചാന്ദിനി,സുധി കോഴിക്കോട്,അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.
Thank you Dear Mammootty sir for your time and kind words of wisdom! We enjoyed the hospitality and great food!! https://t.co/tUsN4Xgv5l
— Suriya Sivakumar (@Suriya_offl) November 9, 2022
ഛായാഗ്രഹണം: സാലു കെ. തോമസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |