തിരുവനന്തപുരം: നിയമസഭാ സമ്മേളനം വിളിച്ച സാഹചര്യത്തിൽ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കാതെ സർക്കാരിലേക്ക് തന്നെ തിരിച്ചയച്ചു. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്ന് രാജ്ഭവൻ വിശദീകരിച്ചു. നിയമസഭ കൂടുന്ന സാഹചര്യത്തിൽ ഓർഡിനൻസിന് പ്രസക്തിയില്ലെന്ന് ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. എന്നാൽ ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം. ബില്ലിലും ഗവർണർ ഒപ്പിട്ടേക്കില്ല. തന്നെ ലക്ഷ്യമിട്ടുള്ള ബില്ലിൽ താൻ തീരുമാനമെടുക്കില്ലെന്നും അനുമതിക്കായി രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |