കെ. പ്രകാശ്ബാബു
സ്വാതന്ത്ര്യസമരസേനാനിയും ഉത്തമനായ കമ്മ്യൂണിസ്റ്റും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്ന സി. അച്യുതമേനോനെക്കുറിച്ച് ആധികാരികമായ ഗ്രന്ഥം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ കേരളത്തിന്റെ സമഗ്രവികസനത്തിന് അവിസ്മരണീയമായ സംഭാവന നൽകിയിട്ടുണ്ട്.
സി. അച്യുത മേനോൻ കേരളത്തിന്റെ വികസന ശില്പി എന്ന കൃതി കേരള വികസനത്തെക്കുറിച്ചും അച്യുതമേനോനെക്കുറിച്ചും പഠിക്കുന്നവർക്ക് മുതൽക്കൂട്ടായിരിക്കും. അച്യുതമേനോന്റെ വികസന നയങ്ങൾ, നിയമ നിർമാണങ്ങൾ, അദ്ദേഹം സ്ഥാപിച്ച പഠന ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോടൊപ്പം 1957ൽ അച്യുതമേനോൻ നടത്തിയ ബഡ്ജറ്റ് പ്രസംഗം, ആവിഷ്കരിച്ച ശാസ്ത്ര സാങ്കേതിക നയം എന്നിവയും കൃതിയിലുണ്ട്. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു ആണ് ഗ്രന്ഥകർത്താവ്. പ്രസാധകർ- യുവമേള പബ്ളിക്കേഷൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |