ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയിലെ ടീസർ റിലീസ് ചെയ്തു. 'പക്ഷേ ഇത് കേരളമാ... ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ... പണിയും പോകും അഴിയും എണ്ണേണ്ടി വരും' എന്ന ടീസറിലെ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. കുറ്റവാളിയിൽ നിന്ന് പൊലീസിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് സിനിമ പറയുന്നത്. നിരഞ്‌ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, മാലാപാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
എസ്.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്ട്. പ്രശാന്ത് കൃഷ്ണ കാമറയും ബാബു രത്നം എഡിറ്റിംഗും നിർവഹിക്കുന്നു.