നിഖിൽ സിദ്ധാർത്ഥയുടെ നായികയായി അനുപമ പരമേശ്വരൻ എത്തുന്ന 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിൽ നടൻ ചിമ്പുവിന്റെ പാട്ട്. ഗോപിസുന്ദറുടെ സംഗീതത്തിലാണ് ഗാനം.ചിത്രത്തിന്റെ ഹൈലൈറ്റാണ് ചിമ്പുവിന്റെ പാട്ട്.
ഹൽനാട്ടി സൂര്യപ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ. വസന്ത ആണ് ഛായാഗ്രഹണം. കാർത്തികേയ 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം നിഖിൽ സിദ്ധാർത്ഥയുടെ നായികയായി അനുപമ എത്തുന്ന 18 പേജസ് ഡിസംബർ 23ന് തിയേറ്ററിൽ എത്തും. അതേസമയം സതീഷ് ബാബു സംവിധാനം ചെയ്യുന്ന ബട്ടർഫ്ളൈ ആണ് അനുപമയുടെ പുതിയ ചിത്രം. ഡിസ്‌നി പ്ളസ് ഹോട് സ്റ്റാറിൽ നേരിട്ട് സ്ട്രീം ചെയ്യാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |