മലപ്പുറം: ഡ്രെെവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. മലപ്പുറം എം വി ഐയും മഞ്ചേരി കാരക്കുന്ന് സ്വദേശിയുമായ സി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട്ടിൽ നിന്നാണ് ബിജുവിനെ പിടികൂടിയത്.
നവംബർ 17നായിരുന്നു സംഭവം. ഡ്രെെവിംഗ് ടെസ്റ്റിനിടെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും വാഹനത്തിനുള്ളിൽ വച്ച് ശരീരത്തിൽ സ്‌പർശിച്ചെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. മലപ്പുറം വനിതാ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.