SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.24 PM IST

മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിലൂടെ മറ്റൊരു സംവിധായകൻ കൂടി !

aashiq-usman

എപ്പോഴും നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. അടുത്തിടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറിയ ടൊവിനോയുടെ 'തല്ലുമാല' ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

നല്ലൊരു ചിത്രം പുറത്തിറങ്ങാൻ വെറും സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യംവച്ചുള്ള നിർമ്മാണ കമ്പനികളിൽ നിന്നും തീർത്തും വേറിട്ടു നിൽക്കുന്നതാണ് 'ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന ബാനർ. ഇപ്പോഴിതാ പ്രസ്തുത നിർമ്മാണ കമ്പനിയുടെ അടുത്ത ചിത്രത്തിലൂടെ കഴിവുറ്റ മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മലയാള സിനിമയ്‌ക്ക് ലഭിക്കുകയാണ്.

തല്ലുമാലയുടെയേയും വാശിയുടെയേയും സഹ സംവിധായകനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AASHIQ USMAN, THALLUMALA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.