നടൻ ബാലയും ഭാര്യ എലിസബത്തും വേർപിരിയുകയാണെന്ന രീതിയിലുള്ള ഗോസിപ്പുകളൊക്കെ നേരത്തെ വന്നിരുന്നു. അതൊക്കെ വ്യാജ വാർത്തകളാണെന്ന് താരം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൗമുദി മൂവീസിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയിരിക്കുകയാണ് ദമ്പതികളിപ്പോൾ.
ബാലയുടെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം "പുതിയ മുഖ"ത്തിലെ കഥാപാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത്. ' എനിക്ക് പുള്ളിയോട് ദേഷ്യം വരുമ്പോൾ പുതിയ മുഖത്തിലെ ആ പാട്ട് എടുത്ത് കാണും, അപ്പോൾ കുറച്ച് സ്‌നേഹമൊക്കെ വരും.'- എലിസബത്ത് പറഞ്ഞു.
എലിസബത്തിന്റെയുള്ളിൽ ഒരു സി ബി ഐ ഓഫീസറുണ്ടെന്ന് ബാല പറയുന്നു. 'ഏത് ഹീറോയിൻ വിളിച്ചാലും, ഏത് പെൺകുട്ടി വിളിച്ചാലും, ആരുവിളിച്ചാലും അപ്പോൾ അന്വേഷണം തുടങ്ങും. താങ്ങാൻ പറ്റണില്ലമ്മാ.'- ബാല പറഞ്ഞു. പുള്ളി അതിനപ്പുറമാണെന്നായിരുന്നു എലിസബത്തിന്റെ പ്രതികരണം.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'വിശ്വാസം' ആണെന്ന് ബാല പറയുന്നു. 'കാരണം എന്റെ ലൈഫിലുള്ള സീനുകൾ അതിലുണ്ട്. പാപ്പു... മകളെയോർത്തൊരു അച്ഛൻ...എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ... സ്വന്തം അച്ഛനെ അങ്കിൾ എന്ന് വിളിക്കുന്നു. ആ സിനിമയിലെ കുറേ കാര്യങ്ങൾ എന്റെ ലൈഫിൽ നടന്നതാണ്.'- ബാല വികാരാധീനനായി പറഞ്ഞു. പുള്ളി ആ സിനിമ ഇടയ്ക്കിടെ ഇട്ട് കരയുമെന്ന് എലിസബത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |