ആശാ ശരത്തും മകൾ ഉത്തരയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഖെദ്ദ. ഉത്തര അഭിനയിക്കുന്ന ആദ്യ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.കൗമുദി മൂവീസിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
ചാർലി സിനിമ കണ്ടപ്പോഴാണ് തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഉത്തര പറയുന്നു. അഭിനയിക്കണമെന്ന് മകൾ പറഞ്ഞപ്പോൾ തമാശയായിട്ടാണ് ആദ്യം കരുതിയതെന്ന് ആശ ശരത്ത് വെളിപ്പെടുത്തി.
'ഉത്തരയ്ക്ക് അവസരം കൊടുക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അവൾക്ക് സ്വയം അങ്ങനയൊരു കഴിവുണ്ടെങ്കിൽ, ഭാഗ്യമുണ്ടെങ്കിൽ അവളെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. പഠിത്തം മുടക്കരുതെന്ന് എനിക്കുണ്ടായിരുന്നു. എല്ലാം വിട്ടുപോയാൽ പിന്നെ തിരിച്ചതിൽ വരാൻ ബുദ്ധിമുട്ടാണ്. മാസ്റ്റർ ഡിഗ്രി വരെയുണ്ടെങ്കിൽ അവൾക്ക് എവിടെയും ജീവിക്കാം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. ഭർത്താവിന്റെ മുന്നിലാണെങ്കിലും ആരുടെ മുന്നിലാണെങ്കിലും രണ്ട് കാലിൽ നിൽക്കാനുള്ള കോൺഫിഡൻസും, വിദ്യാഭ്യാസവും തൊഴിലുമുണ്ടാകണം. അങ്ങനയെല്ലേ നമ്മൾ പെൺകുട്ടികളെ വളർത്തേണ്ടത്.'- ആശ ശരത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |