ചെന്നൈ: ഈ വർഷത്തെ ഡബ്ള്യു.ടി.പി ലൈവ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യവിഭാഗത്തിൽ വിനിൽ പോൾ (അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്.ഗിരീഷ് കുമാർ (തോട്ടിച്ചമരി), കഥാ വിഭാഗത്തിൽ കെ.രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും), കവിതയിൽ ടി.പി.വിനോദ് (സത്യമായും ലോകമേ) എന്നിവരാണ് ജേതാക്കൾ.
11,000 രൂപയും ഫലകവുമടങ്ങിയതാണ് ഓരോ പുരസ്കാരവും. മെഡിമിക്സ്, ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ്, കല്പക പാക്കേജിംഗ്, ടൈംസ് ഒഫ് ബഹ്‌റൈൻ, എന്റെ അപ്പക്കട എന്നിവയുടെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പുരസ്‌കാര സമർപ്പണവിവരങ്ങൾ പിന്നീട് അറിയിക്കും.