വാഷിംഗ്ടൺ : യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് നാവികർക്ക് പരിക്ക്. ഇവരുടെ നില തൃപ്തികരമാണ്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ കാലിഫോർണിയൻ തീരത്ത് വച്ചാണ് നിമിറ്റ്സ് ക്ലാസ് വിമാന വാഹിനിയായ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ തീപിടിത്തമുണ്ടായത്.
തീപടരുന്നത് വേഗത്തിൽ കണ്ടെത്തി കെടുത്തിയെന്ന് യു.എസ് നേവി പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു. രണ്ടര വർഷം മുന്നേ യു.എസ്.എസ് ബോൺഹോം റിച്ചാർഡ് എന്ന അന്തർവാഹിനിയിൽ വൻ തീപിടിത്തമുണ്ടായവുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ കപ്പലിന് ഗുരുതരമായ കേടുപാട് സംഭവിച്ചതോടെ ഡികമ്മിഷൻ ചെയ്ത് പൊളിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |