SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 15.24 കോടി രൂപ, തട്ടിപ്പ് കണ്ടുപിടിച്ചത് കോർപ്പറേഷനാണെന്ന് മേയർ

Increase Font Size Decrease Font Size Print Page
h

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 15 കോടി 24 ലക്ഷം രൂപയെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു, മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.പി, എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടപ്പെട്ടത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് പത്ത് കോടിയിലേറെ രൂപ നഷ്ടമായിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

ഏഴ് അക്കൗണ്ടുകളിൽ ന്ന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തി. തട്ടിപ്പ് കണ്ടെത്തിയത് കോർപ്പറേഷൻ തന്നെയാണ്. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു.

അതേസമയം കോർപ്പറേഷന്റെ വിവിധ അക്കൗണ്ടുകളിൽ നിന്ന് ബ്രാഞ്ച് മാനേജർ റെജിൽ തട്ടിയെടുത്ത തുട 20 കോടി വരെയാകാമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. ചെന്നൈ സോണൽ ഓഫീസിൽ നിന്നുള്ള സംഘം ബാങ്കിൽ പരിശോധന തുടരുകയാണ്. ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വർഷത്തെ മുഴുവൻ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. റെജിൽ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കേ,സിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

അതേസമയം സംഭവത്തിൽ റിജിൽ നിരപരാധിയാണെന്നും മകൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോ കുടുക്കിയതാകാമെന്നുമാണ് റിജിലിന്റെ പിതാവിന്റെ വാദം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വീട് പണിയാൻ ലോണെടുത്തതല്ലാതെ മറ്റ് സാമ്പത്തിക ബാദ്ധ്യത ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസമായി മകനെക്കുറിച്ച് അറിവില്ലെന്ന് മാതാവും പ്രതികരിച്ചു.

TAGS: KOZHIKODE, KOZHIKODE CORPORATION, MAYOR, BEENA PHILIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY