കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടയിൽ ഫേസ്ബുക്ക് പോസ്റ്റുമായി കോട്ടയം ഡി സി സി. തരൂരിനെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്. "സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്" എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ കുറിപ്പ് മുക്കി.
ഫേസ്ബുക്ക് കുറിപ്പിനെതിരെ ചില കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടെ ഇത് ഡി സി സിയുടെ ഔദ്യോഗിക പേജല്ലെന്നും പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. എന്നാൽ പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതാണെന്നാണ് തരൂർ അനുകൂലികളുടെ വാദം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്.
സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തിൽ
കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത്
പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ്
മാത്രമായിരുന്നു.
കെഎസ് യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ
സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല
മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു
കോൺഗ്രസുകാരനായത് അല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |