തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ല് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. മലയാളത്തിലും ഇംഗ്ലീഷിലും ബിൽ അവതരിപ്പിക്കും. മറ്റന്നാൾ തന്നെ സബ്‌ജക്ട് കമ്മിറ്റിക്ക് വിടും. അടുത്ത ആഴ്ച ബിൽ പാസാക്കാനാണ് നീക്കം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുക എന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട.
അതേസമയം, ബില്ല് അവതരിപ്പിച്ചാലും ഗവർണർ അംഗീകരിച്ചാൽ മാത്രമേ അത് നിയമമാകുകയുളളൂ. ബില്ല് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നൽകാനാണ് സാദ്ധ്യത. ചാൻസലറുടെ നിയമനം അഞ്ച് വർഷത്തേക്കാണെന്നാണ് ബില്ലിൽ പറയുന്നത്. കാലാവധി കഴിഞ്ഞാൽ ഒരു തവണ പുനർനിയമനം നൽകും. സർവകലാശാലയിലാകും ചാൻസലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാൻസലർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |