കോട്ടയം:ആറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി സ്‌കൂളിന് അഭിമാനമായി മാറിയ അഭിനന്ദിനെ അനുമോദിച്ചു. 29ന് വേളൂർ പാറേച്ചാൽ കടവിൽ സൈക്കിളിൽ പോകവെ ആറ്റിലേയ്ക്ക് തെറിച്ചു വീണ കുട്ടിയെ രക്ഷപ്പെടുത്തിയ അഭിനന്ദിനെ കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്‌കൂൾ മാനേജർ എ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് പി.ഗീത അഭിനന്ദിന് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം ബിന്നുമോൻ, വാർഡ് മെമ്പർ സുമേഷ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പി.എസ് ലിൻസി, ശാഖാ സെക്രട്ടറി കെ.ജി സുരേന്ദ്രൻ, അദ്ധ്യാപകരായ അനു പദ്മനാഭൻ, അനീഷ് ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |