ബ്രസൽസ് : ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ പുറത്തായ ബെൽജിയം ടീമിന്റെ നായകൻ ഏദൻ ഹസാഡ് അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2008ൽ ബെൽജിയത്തിന്റെ കുപ്പായമണിയാൻ തുടങ്ങിയ ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ 126 മത്സരങ്ങളിൽ ബൂട്ടുകെട്ടി.36 ഗോളുകൾ നേടി. 2018 ലോകകപ്പിൽ സെമിഫൈനലിലെത്തുകയും ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്ത ബെൽജിയത്തിന്റെ സുവർണതലമുറയിലെ പ്രധാനിയാണ് ഈ 31കാരൻ. കഴിഞ്ഞ ലോകകപ്പിന്ശേഷം പരിക്കുകൾകൊണ്ട് പൊറുതി മുട്ടിയ ഹസാഡ് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിൽ പലപ്പോഴും സൈഡ് ബെഞ്ചിലൊതുങ്ങുകയായിരുന്നു. ഈ ലോകകപ്പിൽ ഗോളടിക്കാനോ അവസരമൊരുക്കാനോ കഴിയാതെ പകരക്കാരനായി കളിക്കേണ്ടിവന്നതിനെത്തുടർന്നാണ് ഹസാഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. ബെൽജിയം കോച്ച് മാർട്ടിനെസും രാജിവച്ചിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |