പാർവതിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം
പാർവതി തിരുവോത്ത് വീണ്ടും ബോളിവുഡിൽ. അനിരുദ്ധ് റേയ് ചൗധരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. പങ്കജ് ത്രിപതി, സഞ്ജന സാങ്കി, ജയ അഹ്സാൻ എന്നിവരാണ് പാർവതിയോടൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ രചന നിർവഹിക്കുന്ന ചിത്രം വിസ് ഫിലിംസ് ആണ് നിർമ്മാണം. വിസ് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ഫീച്ചർ ചിത്രമാണ് .അവിക് മുഖോപാദ്ധ്യയ ഛായാഗ്രഹണം നിർവഹിക്കുന്നു.ശന്തനു മൊയ്ത്ര ആണ് സംഗീത സംവിധാനം. ഖരീബ് ഖരീബ് സിംഗിളിനുശേഷം പാർവതി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ്. സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ട് അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പാർവതി പങ്കുവച്ചു.പാർവതിയുടെ രണ്ടാമത്തെ ബോളിവഡ് ചിത്രമാണ്. അതേസമയം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് പാർവതി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് വണ്ടർ വുമൺ സ്ട്രീം ചെയ്തത്. മലയാളത്തിൽ പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടില്ല. വിക്രമിനൊപ്പം എത്തുന്ന തങ്കലാനാണ് പാർവതിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. പാ രഞ്ജിത്താണ് സംവിധാനം. ശ്രീകാന്തിന്റെ നായികയായി പൂ എന്ന ചിത്രത്തിലൂടെയാണ് പാർവതി തമിഴിൽ എത്തുന്നത്. ചെന്നൈയിൽ ഒരുനാൾ, ഉത്തമ വില്ലൻ, മാരി, ബാംഗ്ളൂർ നാട്ടകൾ, ശിവരഞ്ജിനി ഇന്നും സില പെങ്കളും എന്നിവയാണ് മറ്റു തമിഴ് ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |