സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാഡമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന് ലഭിച്ചു. പതിനാറു രാജ്യങ്ങളാണ് പുരസ്കാരത്തിനുവേണ്ടി മത്സരിച്ചത്.
മിന്നൽ മുരളി എന്നി സിനിമക്കാണ് പുരസ്കാരം ലഭിച്ചത്.ഈ സന്തോഷം ബേസിൽ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. ഈ പുരസ്കാരം നമ്മളെ ആഗോള തലത്തിലേക്ക് ഉയർത്തും.എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാവില്ലായിരുന്നു. ബേസിൽ കുറിച്ചു.മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ബേസിലിനെ അനുമോദിച്ചു.
അതേസമയം നടൻ എന്ന നിലയിലും മികച്ച യാത്രയിലാണ് ബേസിൽ . പാൽതൂ ജാൻവറിനു പിന്നാലെ എത്തിയ ജയ ജയ ജയ ജയഹേ സൂപ്പർ ഹിറ്റാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |