കാഞ്ഞിരപ്പള്ളി . കാഥികനായ അച്ഛന്റ പാത പിന്തുടർന്ന് കലോത്സവ വേദിയിലെത്തിയ മകൾക്ക് ഹയർ സെക്കൻഡറി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം. കാഥികനായ വിനോദ് ചമ്പക്കരയുടെ മകൾ കറുകച്ചാൽ എൻ എസ് എസ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി കൃഷ്‌ണേന്ദുവാണ് ഈ നേട്ടം കൈവരിച്ചത്. സഹോദരി ദേവി കൃഷ്ണയും സംസ്ഥാന കലോത്സവത്തിൽ മുൻപ് എ ഗ്രേഡ് നേടിയിട്ടുണ്ട്. മോട്ടോർ ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറായി വിരമിച്ച ശേഷം മുഴുവൻ സമയം കലാപ്രവർത്തനം നടത്തുകയാണ് വിനോദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |