കാഞ്ഞിരപ്പള്ളി . ചേച്ചി ഗുരുവാണേൽ പിന്നെങ്ങനെ ഒന്നാംസ്ഥാനം കിട്ടാതിരിക്കും. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവികയാണ് ഇത് പറയുന്നത്. ചേച്ചി കാർത്തികയുടെ കീഴിലുള്ള ചിട്ടയായ പരിശീലനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് വാഴപ്പള്ളി സെന്റ് തേരേസാസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവിക ശശികുമാർ പറയുന്നു. നാടക നടനായ കോട്ടയം ശശിയുടെയും അദ്ധ്യാപികയായ രേഖയുടെയും മക്കളാണ്. ചെറുപ്പം മുതൽ ഇരുവരും സംഗീതം പഠിക്കുന്നു. മംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് കാർത്തിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |