SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 PM IST

ലഹരിക്കെതിരെ കിക്കോഫ്; ആദ്യ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ki

തൃശൂർ: സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് കാമ്പയിൻ രണ്ട് കോടി ഗോൾ ചാലഞ്ചിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രധാന ആശുപത്രിയിലെയും ബ്ലോക്ക് ആശുപത്രികളിലെയും മെഡിക്കൽ സൂപ്രണ്ടുമാർ, ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാർ, അരോഗ്യകേരളം ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെൽഫി കോർണറും ഒരുക്കിയിരുന്നു. ആരോഗ്യകേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ വിവിധയിടങ്ങളിൽ ഗോൾ ചലഞ്ചും ബോധവത്കരണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കളക്ടർ ഹരിത വി.കുമാർ, കൗൺസിലർ റെജി ജോയ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.പി ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എൻ സതീഷ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ടി.കെ ജയന്തി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KICKOFF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.