SignIn
Kerala Kaumudi Online
Friday, 26 April 2024 10.40 AM IST

പിടിമുറുക്കി ജീവിത ശൈലി രോഗങ്ങൾ, ബി.പിയും ഷുഗറും കൂടുതലാണ്

bp

പത്തനംതിട്ട : ജീവിതശൈലി രോഗികൾ ജില്ലയിൽ വർദ്ധിക്കുകയാണ്. മാസം അഞ്ച് മുതൽ 10 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ജില്ലയിലും മറ്റ് ജില്ലകൾക്കാനുപാതികമായി കണക്കുകൾ ഉയരുന്നതായി കണ്ടെത്തിയത്. ഈ സ്ഥിതി തുടർന്നാൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ മാസം അവധി ദിനങ്ങൾ കൂടുതലുണ്ടായിരുന്നതിനാൽ പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പ്രമേഹം, അമിതരക്ത സമ്മർദ്ദം, ഹൃദയസംബന്ധമായ രോഗം, കാൻസർ തുടങ്ങിയവയാണ് ജീവിതശൈലി രോഗങ്ങളിൽപ്പെടുന്നത്. അനിയന്ത്രിതമായ ഭക്ഷണക്രമത്തിൽ നിന്നും വ്യായാമം ഇല്ലായ്മയിൽ നിന്നുമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വർദ്ധിച്ച് വരുന്നത്. കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ ജീവിതശൈലി രോഗങ്ങളിൽ ഉൾപ്പെടുന്നത് ഇക്കാരണത്താലാണ്. നാൽപ്പത് വയസ് മുതലുള്ളവരിൽ ജീവിത ശൈലി രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജീവിത ശൈലി രോഗങ്ങൾ

(ഒക്ടോബറിലെ കണക്ക്) ,

പ്രമേഹം

പുതിയ രോഗികൾ: 516 ,

ആകെ രോഗികൾ : 16603,

അമിത രക്തസമ്മർദ്ദം

പുതിയ രോഗികൾ : 671,

ആകെ രോഗികൾ : 19591,

രക്തസമ്മർദ്ദവും ഷുഗറും ഉള്ളവർ

പുതിയ രോഗികൾ : 161,

ആകെ രോഗികൾ: 12047,

പ്രമേഹമുള്ളവർ ചെയ്യേണ്ടത്

എയ്റോബിക് എക്സർസൈസ് മുപ്പത് മിനിറ്റ് മുതൽ

അറുപത് മിനിറ്റുവരെ എല്ലാ ദിവസവും (നീന്തൽ, നടത്തം തുടങ്ങിയവ)

ഇൻസുലിൻ എടുക്കുന്ന ശരീരഭാഗത്തിന് വ്യായാമം ഒഴിവാക്കുക,

നിർജലീകരണം ഒഴിവാക്കണം.

രക്തസമ്മർദ്ദം ഉള്ളവർ ചെയ്യേണ്ടത്

അന്നജം, കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.

പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അമിതവണ്ണം നിയന്ത്രിക്കുക.

രക്തസമ്മർദ്ദം മാസത്തിൽ പരിശോധിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഗുളികകൾ കഴിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.