കുറ്റ്യാടി: സംസ്ഥാന സ്കൂൾ കായികമേളയിൽ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ അതിവേഗ താരം തിരുവനന്തപുരം ജീവി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയും കുറ്റ്യാടി സ്വദേശിയുമായ സി.വി അനുരാഗിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ആനയിച്ചു. തുടർന്ന് കുറ്റ്യാടി സി.ഐ. ഇ.കെ.ഷിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.പി. ചന്ദ്രൻ , ഹാഷിം നമ്പാടൻ, സബിന മോഹൻ, ജുഗുനുതെക്കയിൽ എ.ഗീത, എം.പി കരീം, സെക്രട്ടറി ഒ.ബാബു, ശ്രീജേഷ് ഊരത്ത്, സി.എൻ ബാലകൃഷ്ണൻ, പി.സി രവീന്ദ്രൻ, കെ.ചന്ദ്രമോഹൻ, കെ.വി ഷാജി, എന്നിവർ പ്രസംഗിച്ചു. കേരളോത്സവത്തിൽ ജേതാക്കളായവരെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |