SignIn
Kerala Kaumudi Online
Friday, 19 April 2024 5.26 PM IST

മാലിന്യ സംസ്‌കരണത്തിൽ സ്മാർട്ടാകാൻ പെരിന്തൽമണ്ണ നഗരസഭ

clean

പെരിന്തൽമണ്ണ: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് മുഖേന മാലിന്യസംസ്‌കരണത്തിൽ സ്മാർട്ടാകുകയാണ് പെരിന്തൽമണ്ണ നഗരസഭ.
ഹരിതകർമ്മസേന യൂസർ ഫീ മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു. സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിയും ജനകീയ ഡോക്ടറുമായ ഡോ. വേണുഗോപാലിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ഷാൻസി നന്ദകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ്

ഹരിത കർമ്മ സേനയുടെ യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കും. ആപ്പ് വരുന്നതോടെ ഹരിത കർമ്മ സേനകൾക്ക് യൂസർഫീ നൽകാത്ത വീടുകളേയും സ്ഥാപനങ്ങളേയും എളുപ്പത്തിൽ കണ്ടുപിടിക്കാനാകുകയും വാതിൽപ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ആപ്പിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.