മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഷെറെമെറ്റൈവോ എയർപോർട്ടിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള മെഗാ ഖിംകി ഷോപ്പിംഗ് സെന്ററിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തം പ്രാദേശിക സമയം രാവിലെ 10.45നാണ് അണയ്ക്കാനായത്. ഷോപ്പിംഗ് സെന്ററിന്റെ 7,000 ചതുരശ്ര മീറ്റർ ഭാഗം നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ഏകദേശം 480 ദശലക്ഷം വരെ ഡോളറിന്റെ നഷ്ടം വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |