SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.18 PM IST

നെതന്യാഹുവിന് സമയം നൽകി പ്രസിഡന്റ്

pic

ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിന് ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹ്യുവിന് പ്രസിഡന്റ് ഐസക് ഹെർസോഗ് ഇന്നലെ പത്ത് ദിവസം കൂടി അധിക സമയം അനുവദിച്ചു. സർക്കാർ രൂപീകരണത്തിന് അനുവദിച്ച പ്രാരംഭ സമയപരിധി നാളെ അർദ്ധരാത്രി അവസാനിക്കാനിരിക്കെ രണ്ടാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹ്യു പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. പ്രസിഡന്റ് 10 ദിവസം കൂടി അനുവദിച്ചതിനാൽ ഡിസംബർ 21 നകം നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാം.

രാജ്യത്തെ നിയമപ്രകാരം പ്രസിഡന്റിന് പരമാവധി 14 ദിവസത്തെ അധിക സമയം കൂടി നൽകാൻ കഴിയും. നെതന്യാഹുവിന് എന്തുകൊണ്ട് 10 ദിവസം മാത്രം നൽകിയെന്ന് പ്രസിഡന്റ് വ്യക്തമാക്കിയില്ല. നവംബർ 1ന് നടന്ന തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുമായി സർക്കാർ രൂപീകരിക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ നെതന്യാഹു ധാരണയിലെത്തിയിട്ടുണ്ട്. ഇനി രണ്ട് പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കാനുണ്ട്.

നവംബർ 13നാണ് നെതന്യാഹ്യുവിന് സർക്കാർ രൂപീകരണത്തിനുള്ള അധികാരം പ്രസിഡന്റ് ഐസക് ഹെർസോഗ് ഔദ്യോഗികമായി കൈമാറിയത്. 28 ദിവസമാണ് പ്രാരംഭ സമയപരിധി. 120 അംഗ പാർലമെന്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റ് നെതന്യാഹുവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു ഇത് ആറാം തവണയാണ് വീണ്ടും ഇതേ സ്ഥാനത്തേക്കെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.