SignIn
Kerala Kaumudi Online
Thursday, 19 September 2024 9.23 AM IST

സൂപ്പർ ഹോട്ടായി ദീപികയും ഷാരുഖ് ഖാനും; 'പഠാൻ' വീഡിയോ ഗാനം പുറത്ത്

Increase Font Size Decrease Font Size Print Page
pathaan

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'പഠാൻ'. 2023 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തക‌ർ. അടുത്തിടെയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. അത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

' ബെഷറം രംഗ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിശാലും ദദ്ലാനിയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വിശാലും ശേഖറും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശില്പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്, ശേഖർ എന്നിവർ ചേർന്നാണ്. ഗാനത്തിൽ അതീവ ഗ്ലാമറസായിയാണ് ദീപികയെത്തുന്നത്. കൂടാതെ സ്റ്റെലിഷ് രൂപത്തിൽ ഷാരൂഖ് ഖാനും എത്തുന്നു.

ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അതിഥിവേഷത്തിൽ ചിത്രത്തിൽ സൽമാൻ ഖാൻ എത്തുന്നുണ്ട്. ഹിന്ദി, തമിഴ്,തെലുങ്ക്, ഭാഷകളിലാണ് 'പഠാൻ' തിയേറ്ററുകളിലെത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATHAAN, MOVIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.