തെങ്ങമം:വിലക്കയറ്റത്തിനും, തൊഴിലില്ലായ്മക്കും പിൻവാതിൽ നിയമനത്തിനും എതിരെ അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ പള്ളിക്കൽ മേഖലയിലെ പര്യടനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു. പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ , ഏഴംകുളം അജു , പഴകുളം ശിവദാസൻ . എം.ആർ. ജയപ്രസാദ്, ഡി. ഭാനുദേവൻ, തോട്ടുവാ മുരളി, എം.ആർ.രാജൻ, എം.ആർ.ഗോപകുമാർ , ഇളംപള്ളിൽ രാധാകൃഷ്ണൻ , പള്ളിക്കൽ ശിവപ്രസാദ്, എസ്.ബിനു, മുണ്ടപ്പള്ളി സുഭാഷ്, ജി .പ്രമോദ്, അഡ്വ.പി.അപ്പു. എസ്.രവികുമാർ , മാറോട്ട് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |