SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.38 PM IST

പെപ്പർ ക്രിയേറ്റിവ് അവാർഡുദാനം 16ന്

advert
പെപ്പർ അവാർഡ്

കൊച്ചി: പരസ്യരംഗത്തെ പ്രശസ്തമായ പെപ്പർ ക്രിയേറ്റിവ് അവാർഡുകൾ ഈമാസം 16ന് വൈകി​ട്ട് ആറി​ന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ സമ്മാനിക്കും. ഏജൻസി ഒഫ് ദി ഇയർ, അട്വർടൈസർ ഒഫ് ദി​ ഇയർ ഉൾപ്പെടെ 25 വിഭാഗങ്ങളിലും കേരളത്തിലെ പരസ്യ ഏജൻസികൾക്ക് പ്രത്യേകമായും അവാർഡുകൾ നൽകും.

അവാർഡ് പരിഗണനയ്ക്ക് 504 എൻട്രികൾ ലഭിച്ചെന്ന് പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ അറിയിച്ചു. 18 സ്വർണം, 38 വെള്ളി, 44 വെങ്കലം എന്നിവയ്ക്ക് പുറമേ 29 ഫൈനലിസ്റ്റുകളും ഉൾപ്പെടുന്നതാണ് അവാർഡ്.

ബാംഗ് ഇൻ ദ മിഡ്ൽ സഹ സ്ഥാപകനും സി.സി.ഒയുമായ പ്രതാപ് സുതൻ, ഫേമസ് ഇന്നൊവേഷൻസ് സ്ഥാപകനും ചീഫ് ക്രിയേറ്റിവ് ഓഫീസറുമായ രാജ് കാംബ്ലേ, മുംബയ് ഗോസൂപ്പ് ഗ്രൂപ്പ് നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ബുർസിൻ മെഹ്ത, ഒഗിൽവി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടർ ജോർജ് കോവൂർ, ടാലന്റഡ് സഹസ്ഥാപകനും സി.സി.ഒയുമായ പി.ജി. ആദിത്യ, സൈഡ്‌വേയ്‌സ് സ്ഥാപകൻ അഭിജിത് അവാസ്തി, മാഡിസൺ ബി.എം.ബി സി.ഇ,ഒയും സി.സി.ഒയുമായ രാജ് നായർ, മൈയോ ബ്രാൻഡ് സൊല്യൂഷൻസ് സ്ഥാപക ദീപ ഗീതാകൃഷ്ണൻ, വുണ്ടർമാൻ തോംസൺ ഇന്ത്യ സീനിയർ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ പ്രിയ ശിവകുമാർ എന്നിവരാണ് അവാർഡ് ജൂറി അംഗങ്ങളെന്ന് ചെയർമാൻ പി.കെ. നടേഷ് അറിയിച്ചു.

ട്രസ്റ്റ് ട്രഷറർ ആർ. മാധവ മേനോൻ, ട്രസ്റ്റിമാരായ ടി. വിനയകുമാർ, യു.എസ് കുട്ടി, ടി. സുധീപ്കുമാർ, ജി. ശ്രീനാഥ്, ഹോണററി ട്രസ്റ്റി വർഗീസ് ചാണ്ടി, രാജീവ് മേനോൻ, അനിൽ ജെയിംസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PEPPER AWARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.