SignIn
Kerala Kaumudi Online
Friday, 29 March 2024 1.26 PM IST

കേരളത്തിൽ 'സേതുമാധവൻമാർ' പഴങ്കഥ 'ദാക്ഷായണി ബിസ്ക്കറ്റും' വിൽക്കാം!

face
കേരളത്തിൽ 'സേതുമാധവൻമാർ' പഴങ്കഥ 'ദാക്ഷായണി ബിസ്ക്കറ്റും' വിൽക്കാം!

സംരംഭക വർഷം പദ്ധതി​യുടെ വി​ജയം പരാമർശി​ച്ച് മന്ത്രി​ രാജീവി​ന്റെ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മിഥുനം സിനിമയിലേതുപോലെ 'സേതുമാധവൻമാർ' പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോൾ 'ദാക്ഷായണി ബിസ്കറ്റും" വിൽക്കാൻ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തിൽ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്കറ്റ്’ കമ്പനിയെ പരാമർശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

കുറിപ്പിൽ നിന്ന്:

ദാക്ഷായണി ബിസ്കറ്റിനു വേണ്ടി മോഹൻലാലി​ന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ അവതരി​പ്പി​ക്കുന്ന സി​നിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാർക്കുള്ള മീറ്ററിനുവേണ്ടി​ ശഠിക്കുന്ന എൻജിനീയറും അനുമതികൾക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസി​ൽ വേരോടിക്കിടക്കുന്നു.

ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകൾ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിർമിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാൽ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക വർഷം പദ്ധതിയിൽ കണ്ടത്.

സംരംഭകർക്ക് എല്ലാ സഹായവും നേരിട്ട് നൽകാൻ സദാ സന്നദ്ധരായി 1153 ഇന്റേണുകൾ തദ്ദേശ സ്ഥാപനങ്ങളിൽ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവർ ടൈം ജോലി ചെയ്തു. വ്യവസായ വകുപ്പിലെ മാത്രമല്ല, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ സംരംഭകർക്കാവശ്യമായ പിന്തുണയേകി. നാല് ശതമാനം പലിശയ്ക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകൾ മുന്നോട്ട് വന്നു.

ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നാം കണ്ടത്. അങ്ങനെയാണ് എട്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ ഉയർന്നുവന്നത്. നമ്മുടെ നാട്ടിലെ സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും, വീട്ടമ്മമാരും, മടങ്ങിയെത്തിയ പ്രവാസി കളും വനിതകളുമാണ് സംരംഭകരായത്. കേരളത്തിൽ നിന്നു തന്നെയാണ് 6337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകിയത്. പുതിയ സംരംഭകരിൽ 32000 ലേറെ പേർ വനിതകളാണ്. സംരംഭക വർഷത്തിന്റെ വിജയം ഒട്ടേറെ പേർക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ലെന്നും ഇനിയും പുതിയ സംരംഭകരുണ്ടാകുമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.