പന്തളം : ലൈബ്രറി കൗൺസിൽ പന്തളം മേഖലാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജനചേതന യാത്രയുടെ വിളംബര ജാഥ നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ക്യാപ്ടനും മേഖലാ കൺവീനർ കെ.ഡി.ശശീധരൻ മാനേജരുമായുള്ള ജാഥ മുടിയൂർക്കോണം ജനകീയ വായനശാലയിൽ ഉച്ചക്ക് 2 ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് കുരമ്പാല ശ്രീ ചിത്രോദയ വായനശാലയിൽ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിത നായർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |