SignIn
Kerala Kaumudi Online
Saturday, 20 April 2024 2.32 AM IST

@ വ്യവസായരംഗത്ത് കോഴിക്കോടൻ കുതിപ്പ് എട്ട് മാസം 9112 സംരംഭങ്ങൾ

in
വ്യവസായരംഗത്ത്

കോഴിക്കോട് : ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എട്ട് മാസം കൊണ്ട് 9112 സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ വാണിജ്യ വകുപ്പ്. 669.79 കോടിയുടെ നിക്ഷേപവും 20,043 പേർക്ക് തൊഴിലും നൽകാൻ കഴിഞ്ഞതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ.

2022- 23 സംരംഭക വർഷത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ആരംഭിച്ച 5915 സംരംഭങ്ങളേക്കാൾ 3197 എണ്ണം അധികമായി ജില്ലയിൽ ആരംഭിച്ചു. 2022- 23 വർഷത്തിൽ 13,925 സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യമെങ്കിലും എട്ട് മാസം കൊണ്ട് 9000 ത്തിൽ അധികം ആരംഭിക്കാനായി. ഇവയിൽ 1298 നിർമ്മാണ സംരംഭങ്ങളും 3249 സേവന സംരംഭങ്ങളും 4557 വാണിജ്യ സ്ഥാപനങ്ങളുമാണ്. ഈ വർഷം ആരംഭിച്ച സംരംഭങ്ങളിൽ 17.6 ശതമാനം കാർഷിക ഭക്ഷ്യ വ്യവസായങ്ങളും 10 ശതമാനം വസ്ത്ര നിർമ്മാണ യൂണിറ്റുകളും 50 ശതമാനം വാണിജ്യ സ്ഥാപനങ്ങളുമാണ്. പുതിയ സംരംഭകരെ കണ്ടെത്തി വായ്പ ലൈസൻസ് സബ്‌സിഡി തുടങ്ങിയവ സംബന്ധിച്ച് ബോധവത്ക്കരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾക്കുമായി 90 ഇന്റേണുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വ്യവസായ വാണിജ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ തലത്തിൽ സംരംഭകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കുകയും ലോൺ, ലൈസൻസ് സബിസിഡി മേളകൾ സംഘടിപ്പിക്കുകയും ചെയ്തു . സംരംഭകത്വ സഹായ പദ്ധതിയിലൂടെ ഈ വർഷം 72 പേർക്ക് 280.1 ലക്ഷം രൂപ സബിസിഡിയും ചെറുകിട സംരംഭങ്ങൾക്കുള്ള മാർജിൻ മണി ഗ്രാന്റ് ടു നാനോ പദ്ധതിയിൽ 54 യൂണിറ്റുകൾക്ക് 151.12 ലക്ഷം രൂപയും പ്രൈമിന്‌സ്റ്റേഴ്‌സ് എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി മുഖേന 235 അപേക്ഷകളിൽ 451.9 ലക്ഷം രൂപ വായ്പയും അനുവദിച്ചു. 61 ഗുണഭോക്താക്കൾക്ക് 143.15 ലക്ഷം രൂപ മാർജിൻ മണി നൽകി. വ്യവസായ ഭദ്ര പദ്ധതിയിൽ 37 പേർക്ക് 6.32 ലക്ഷം രൂപ അനുവദിച്ചു. കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളിലായി 384.36 ലക്ഷം രൂപ വിതരണം ചെയ്തു.

@ ഡ്രീംവെസ്റ്റർ : ഡിസം. 23 വരെ സമർപ്പിക്കാം

സംരംഭകർക്ക് വിപണി കണ്ടെത്തുന്നതിനായി ദേശീയ തലത്തിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് മലബാർ ക്രാഫ്റ്റ് മേളയും ജില്ലാതല പ്രദർശന മേളയും സംഘടിപ്പിച്ചിട്ടുണ്ട് . നൂതനവും നവീനവുമായ ബിസിനസ് ആശയങ്ങൾ കണ്ടെത്താനായി ഡ്രീംവെസ്റ്റർ എന്ന പേരിൽ നൂതനാശയ മത്സരത്തിനൊരുങ്ങുകയാണ് . ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ് സൈറ്റിലൂടെ ആശയങ്ങൾ സമർപ്പിക്കാം. ഒന്നാം സ്ഥാനത്ത് വരുന്നവർക്ക് 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് മുതൽ 20 സ്ഥാനത്ത് വരുന്നവർക്ക് വരെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.