കോഴിക്കോട് ;'ഗ്രേറ്റ് ബോംബെ സർക്കസിന് മറെെൻ ഗ്രൗണ്ടിൽ തുടക്കമായി. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സർക്കസ് മത്സരത്തിൽ വെങ്കലം കരസ്ഥമാക്കിയ എത്യോപ്യൻ കലാകാരന്മാർ സർക്കസിൽ ഒന്നിക്കുന്നു. ഡബിൾ പോൾ ആക്ട്, ക്ലബ് ജംഗ്ലിംഗ്, റോളർ ആക്ട്, ഡയബോളോ, ജിംനാസ്റ്റിക് കണ്ടാജിയൻ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. ക്ലൗൺ ഷോ, ആക്രോബാറ്റിക്സ് പരേഡ്, മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഉണ്ടാകും. 64 ൽ പരം മൃഗങ്ങളും അപൂർവ ഇനം പക്ഷികളും പ്രദർശനത്തിനുണ്ട്. നൂറ് രൂപ മുതൽ 300 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദിവസേന ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് നാലിനും ഏഴിനുമായി മൂന്നു ഷോയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |