തൃശൂർ: വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മുൻനിറുത്തി അഡ്വ. എ.ഡി. ബെന്നിക്ക് സേവനമിത്ര പുരസ്‌കാരം സമർപ്പിച്ചു. കൺസ്യൂമർ പ്രൊട്ടക്‌ഷൻ കേരളയും ആർ.ടി.ഐ കൗൺസിലും സംയുക്തമായി നടത്തിയ ഉപഭോക്തൃ സംഗമത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്‌കാരം നൽകി. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയായി. കേരള ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ ഡയറക്ടർ ടി.പി. അബ്ദുൾ അസീസ്, എറണാകുളം മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ കേരള പ്രസിഡന്റ് പ്രിൻസ് തെക്കൻ, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |