കൊല്ലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള സി. ടി സ്കാൻ മെഷീന്റെ ഉദ്ഘാടനം 21 ന് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാംകെ. ഡാനിയേൽ അറിയിച്ചു. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് മെഷീൻ ലഭ്യമാക്കിയത്. 21 ലക്ഷം രൂപയാണ് ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾക്കായി വകയിരുത്തിയത്. കെ.എം.സി.എൽ മുഖേനയാണ് മെഷീൻ വാങ്ങി നൽകിയത്. ഹൈ റെസല്യൂഷനോട് കൂടിയ 128 സ്ലൈസുകളുള്ള മെഷീനാണ് ലഭ്യമാക്കിയത്. തല മുതൽ പാദം വരെ ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളിൽ സ്കാൻ ചെയ്ത് റിസൾട്ട് ലഭിക്കുമെന്നതാണ് മെഷീന്റെ പ്രധാന പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |