കുറ്റ്യാടി: എം.ഐ.യു.പി സ്കൂൾ പൂർവ വിദ്യാർത്ഥിയും, ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയും സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലോട് കൂടി വേഗരാജാവ് പട്ടം കരസ്ഥമാക്കിയ അനുരാഗിനെ എം.ഐ.യു.പി സ്കൂൾ ആദരിച്ചു. ചടങ്ങ് പൂർവ വിദ്യാർത്ഥിയും കോഴിക്കോട് അസി.പൊലീസ് കമ്മിഷണറുമായ സന്തോഷ് കുമാർ പി.കെ ഉദ്ഘാടനം ചെയ്തു. എം.ഐ.യു.പി സ്കൂൾ പ്രധാനദ്ധ്യാപകൻ അഷ്റഫ് സ്വാഗതവും, പി.ടി.എ വൈസ് പ്രസിഡന്റ് റഫീഖ് വി.കെ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഹാഷിം നമ്പാട്ടിൽ, സബ്ന, ലത്തീഫ് പി.ടി.എ അംഗങ്ങളായ റഫീഖ്.സി , അഷ്റഫ് ചാലിൽ, ആർ.എൻ ഫൈസൽ, വിനിഷ.വി.പി , നാസർ തയ്യുള്ളതിൽ, കെ.പി അബ്ദുൽ മജീദ്, ജമാൽ പി എന്നിവർ പ്രസംഗിച്ചു. ശരീഫ് നന്ദി പറഞ്ഞു. കുറ്റ്യാടിയിൽ നിന്നും ഘോഷയാത്രയോടെ അനുരാഗിനെ പൂർവ വിദ്യാലയത്തിലേക്ക് ആനയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |