SignIn
Kerala Kaumudi Online
Friday, 26 April 2024 2.55 PM IST

ഗുരുദേവൻ സോഷ്യൽ എൻജിനീയറിംഗിന് രൂപം നൽകി , നിർമ്മാണ മേഖലയിൽ ഡിസൈൻ പോളിസി നടപ്പാക്കും: മന്ത്രി റിയാസ്

mohammad-riyaz-

ശിവഗിരി: ടൂറിസം, പൊതുമരാമത്ത് നിർമ്മാണങ്ങളിൽ സമഗ്ര മാറ്റത്തിന് ഡിസൈൻ പോളിസി നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി ജനുവരിയിൽ വർക്ക്ഷോപ്പ് നടത്തും. കേരളത്തിൽ സോഷ്യൽ എൻജിനിയറിംഗിന് രൂപം നൽകിയ മഹാനാണ് ഗുരുദേവനെന്നും ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വ്യവസായ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

തീർത്ഥാടന ടൂറിസം പരിപോഷിപ്പിക്കാൻ ശിവഗിരിക്ക് 10 ലക്ഷം രൂപ അനുവദിക്കും. ശിവഗിരിയും ചെമ്പഴന്തിയും അരുവിപ്പുറവും ഉൾപ്പെട്ട ശൃംഖലയാണ് ഉദ്ദേശിക്കുന്നത്. നവോത്ഥാന നായകരുടെ സ്മാരകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾക്കും രൂപം നൽകും. ടൂറിസം വ്യവസായമായി പ്രഖ്യാപിക്കാനാണ് ശ്രമം. 2022-ൽ ഒന്നര കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. ഇത് സർവകാല റെക്കാഡാണ്. ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ ടൈം മാഗസിൻ ഉൾപ്പെടുത്തിയതിൽ കേരളവുമുണ്ട്.

അധസ്ഥിത വിഭാഗത്തിന് ആത്മവിശ്വാസം നൽകാനുള്ള പ്രവർത്തനങ്ങളാണ് ഗുരുദേവൻ നടത്തിയത്. അദ്ദേഹം നടത്തിയ പ്രതിഷ്ഠകൾ ഇതിന് ഉദാഹരണമാണ്. എല്ലാവർക്കും പഠിക്കാനുള്ള സാഹചര്യം സംജാതമാക്കാൻ അദ്ദേഹം യത്നിച്ചു. തൊഴിൽ ശാലകൾ സജീവമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. പഴയ കേരളത്തിൽ നിന്ന് പുതിയതിലേക്ക് മുന്നേറാനുള്ള പദ്ധതിരേഖ ഗുരുവേന്റെ മനസിലുണ്ടായിരുന്നു. ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്നും കാട്ടിത്തന്നും.

ടൂറിസം വികസനത്തിന് ആക്കം കൂടണമെങ്കിൽ കേരളത്തിന്റേതായ മാതൃക രൂപപ്പെടുത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ സന്തോൽ് ജോർജ് കുളങ്ങര പറഞ്ഞു. ഭാവിക്കുള്ള പ്രധാന വ്യവസായമാണ് ടൂറിസം. എന്നാൽ സഞ്ചാരി പ്രവാഹത്തിന് വേണ്ടത്ര തയ്യാറെടുപ്പുകൾ ഇനിയും നടത്തിയിട്ടില്ല. കിട്ടുന്ന സ്ഥലത്തെല്ലാം മാലിന്യം നിക്ഷേപിക്കുന്ന രീതിക്ക് മാറ്രം വരണം.

സ്വപ്നങ്ങൾ വിൽക്കലാണ് യഥാർത്ഥത്തിൽ ടൂറിസമെന്ന് കേരള ട്രാവൽസ് ഇന്റർസെർവ് എം.ഡി കെ.സി.ചന്ദ്രഹാസൻ ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ശ്വാമി ശുഭാംഗാനന്ദ, വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി എന്നിവർ പങ്കെടുത്തു. സ്വാമി അനപേക്ഷാനന്ദ സ്വാഗതവും സ്വാമി ശിവനാരായണ തീർത്ഥ നന്ദിയും പറ‌ഞ്ഞു.

ഫൈസൽ ഖാൻ

ആത്മീയതയ്‌ക്കൊപ്പം ഭൗതികയിലും ഉപദേശങ്ങൾ നൽകിയ ഗുരുവര്യനാണ് ഗുരുദേവനെന്ന് നിംസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫൈസൽഖാൻ പറഞ്ഞു. ഗുരുദേവൻ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് മനുഷ്യൻ എന്നാണ്. മനുഷ്യന്റെ വിജയത്തിന് വ്യവസായം കൂടിയേ മതിയാകൂവെന്നാണ് അദ്ദേഹം ഉപദേശിച്ചത്.

ഹരികൃഷ്ണൻ നമ്പൂതിരി

ഗുരുദേവൻ അഷ്ടലക്ഷ്യമായി പ്രഖ്യാപിച്ചവയിൽ പ്രധാനമായ വ്യവസായത്തിലൂടെ മാത്രമേ ഉന്നതി ഉണ്ടാകൂവെന്ന് നോർക്ക റൂട്‌സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
വ്യവസായം തുടങ്ങാൻ സാമ്പത്തികം മാത്രമല്ല, സർഗ്ഗാത്മകതയും വേണം.

ജിജുരാജ് ജോർജ്

ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പരിപാവനമായ മണ്ണിലെ വ്യവസായ സെമിനാർ കേൾക്കുന്നവർ ഊർജം ഉൾക്കൊണ്ട് പുതിയ വ്യവസായങ്ങളുമായി മുന്നോട്ടുവരണമെന്ന് ഗ്ലോബൽ ബിസിനസ് ഹെഡ് മാനേജിംഗ് ഡയറക്ടർ ജിജുരാജ് ജോർജ്ജ് പറഞ്ഞു.

അതുൽനാഥ്

ഓരോ വ്യവസായിയും എങ്ങനെ തന്റെ ബിസിനസ് നോക്കിക്കാണുന്നു എന്നതനുസരിച്ചാണ് വിജയം ഉണ്ടാകുന്നതെന്ന് എൻ.എസ്.ടി.എം ഒഫ് ഫൈജികാർട്ട് ഡോട്ട് കോം സാരഥി അതുൽനാഥ് പറഞ്ഞു.

രവിശങ്കർ

ഏറ്റവും സാദ്ധ്യതയുള്ളതാണ് ടൂറിസം മേഖലയെന്ന് ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി രവിശങ്കർ പറഞ്ഞു. ആയുർവേദ,​ ഹൗസ് ബോട്ട് ടൂറിസം സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIYAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.