SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.39 PM IST

കേരള സർവകലാശാല പരീക്ഷാഫലം

kerala-uni

തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ.മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.എ/ബി.എസ്‌സി(ആന്വൽ സ്‌കീം), ആഗസ്​റ്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 9വരെ അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ എം.ഫിൽ ഹിസ്​റ്ററി (2020 - 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ്, ജോഗ്രഫി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.കോം (റെഗുലർ- 2020 അഡ്മിഷൻ, സപ്ലിമെന്ററി- 2019 & 2018 അഡ്മിഷൻ, മേഴ്സിചാൻസ്- 2017 അഡ്മിഷൻ), നവംബർ 2022 കോമ്പ്രഹെൻസീവ് വൈവവോസി പരീക്ഷ 16, 17, 18 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.

ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി വിവിധ സെമസ്റ്റർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

മാർച്ചിൽ നടക്കുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ 2022 സെഷൻ) അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.