SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.29 AM IST

തരൂർ ഡൽഹി നായരല്ല: കേരള പുത്രനെന്ന് സുകുമാരൻ നായർ

p

കോട്ടയം : സംസ്ഥാന കോൺഗ്രസിൽ ബദൽ ശക്തിയായി വളരുന്ന ശശി തരൂരിനെ കേരള പുത്രനെന്നും, വിശ്വപൗരനെന്നും പുകഴ്ത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിൽ നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിക്കവെയാണ് ഉദ്ഘാടകനായ തരൂരിനെ അദ്ദേഹം പുകഴ്ത്തിയത്. ഡൽഹി നായരെന്ന് മുൻപ് താൻ വിളിച്ചത് തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞ സുകുമാരൻ നായർ, തെറ്റ് തിരുത്താനാണ് സമ്മേളനത്തിന് ക്ഷണിച്ചതെന്നും, മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം അർഹനായ മറ്റൊരാളില്ലെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനെത്തിയപ്പോഴാണ് തരൂരിനെ ഡൽഹി നായരെന്ന് സുകുമാരൻ നായർ കളിയാക്കിയത്. തരൂരിന്റെ സ്ഥാനാർത്ഥിത്വം നായർ ക്വാട്ടയിൽപ്പെടുത്തേണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയുൾപ്പെടെ കൊള്ളിച്ചായിരുന്നു ശശി തരൂരിന്റെ പ്രസംഗം. നായന്മാരെ സംഘടിപ്പിക്കാൻ എളുപ്പമല്ല. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നത്ത് പത്മനാഭൻ 80 വർഷം മുമ്പ് പറഞ്ഞത് രാഷ്ട്രീയത്തിൽ താൻ ഇടക്കിടയ്ക്ക് അനുഭവിക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു. സുകുമാരൻ നായരുടെ പ്രവർത്തനങ്ങളെ മന്നത്തിനൊപ്പം താരതമ്യപ്പെടുത്തിയ തരൂർ, എൻ.എസ് എസിന്റെ സമദൂര നിലപാടിനെയും പ്രശംസിച്ചു. ഒരു മണിക്കൂർ ഇരുപതു മിനിറ്റ് നീണ്ട തരൂരിന്റെ പ്രസംഗം. ജയന്തി സമ്മേളന നഗർ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം കരയോഗാംഗങ്ങൾ വലിയ കൈയടിയോടെയാണ് ശ്രവിച്ചത്.

എ.കെ.ആന്റണി 10 വർഷം മുമ്പ് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാക്കളെ പെരുന്നയിൽ ക്ഷണിച്ചിരുന്നില്ല. ഏറെ നാളത്തെ അകൽച്ച അവസാനിപ്പിച്ച് തരൂരിനെ ഇക്കുറി ഉദ്ഘാടകനാക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച തരൂർ, സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് തള്ളി മലബാർ പര്യടനം നടത്തിയ വേളയിലായിരുന്നു പെരുന്നയിൽ നിന്നുള്ള ക്ഷണം. തുടർന്ന് കേരളത്തിൽ പലയിടത്തും ഉജ്ജ്വല സ്വീകരണം നേടി നിൽക്കുമ്പോഴാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി തരൂരിനെ പുകഴ്ത്തിയത്. വി.ഡി. സതീശനെതിരെ അടുത്ത കാലത്ത് സുകുമാരൻ നായർ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.

രമേശ് നേരത്തേ മടങ്ങി,

സതീശൻ എത്തിയില്ല

ജയന്തി സമ്മേളനങ്ങളിൽ എൻ.എസ്.എസ് നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ മുൻനിര സീറ്റിനായി കോൺഗ്രസ് നേതാക്കൾ ഇടിച്ചുകയറുന്ന സ്ഥിരം കാഴ്ചയും ഇക്കുറി ഉണ്ടായില്ല. തരൂർ പ്രസംഗിക്കുമ്പോൾ സദസിലുണ്ടായിരുന്നത് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ തുടങ്ങിയവർ മാത്രം. രമേശ് ചെന്നിത്തല തരൂരെത്തുന്നതിന് മുമ്പ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയില്ല.

മ​ന്നം​ ​കാ​ലാ​തീ​ത​നായ
ക​ർ​മ്മ​യോ​ഗി​:​ ​ത​രൂർ

സ്വ​ന്തം​ ​ലേ​ഖിക

കോ​ട്ട​യം​ ​:​ ​കാ​ലാ​തീ​ത​നാ​യ​ ​ക​ർ​മ്മ​യോ​ഗി​യാ​യി​രു​ന്നു​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​നെ​ന്നും,​ ​പി​ന്നാ​ക്കം​ ​പോ​യ​ ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തെ​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​മി​ക​വി​ലൂ​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​മു​ൻ​നി​ര​യി​ൽ​ ​എ​ത്തി​ച്ച​തെ​ന്നും​ ​ഡോ.​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​പ​റ​ഞ്ഞു.​ 146​-ാ​മ​ത് ​മ​ന്നം​ ​ജ​യ​ന്തി​ ​സ​മ്മേ​ള​നം​ ​പെ​രു​ന്ന​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ത​രൂ​ർ.
ഫീ​സ് ​കൊ​ടു​ക്കാ​ൻ​ ​പ​ണ​മി​ല്ലാ​തെ​ ​സ്കൂ​ൾ​ ​പ​ഠ​നം​ ​നി​റു​ത്തേ​ണ്ടി​വ​ന്ന​ ​മ​ന്ന​ത്തി​ന് ​ര​ണ്ട് ​വ​ർ​ഷം​ ​വീ​ട്ടി​ൽ​ ​ഇ​രി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.​ ​ഇം​ഗ്ലീ​ഷ് ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​നു​ള്ള​ ​ആ​ഗ്ര​ഹ​വും​ ​സാ​ധി​ച്ചി​ല്ല.​ ​ഇ​ത് ​സ​മു​ദാ​യം​ഗ​ങ്ങ​ൾ​ക്കും​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​മ​റ്റു​ള്ള​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ ​കൂ​ടി​ ​പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​ ​ത​ര​ത്തി​ൽ​ 135​ ​സ്‌​കൂ​ളു​ക​ൾ​ക്കും​ 25​ ​കോ​ളേ​ജു​ക​ൾ​ക്കും​ ​തു​ട​ക്ക​മി​ടാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​സാ​ധി​ച്ചു.​ ​മ​ന്ന​ത്തി​ന്റെ​ ​സ​ത്യ​സ​ന്ധ​ത​യും​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ​ ​വി​ശ്വാ​സ​വു​മാ​ണ് ​ഈ​ ​നേ​ട്ട​ത്തി​ന് ​കാ​ര​ണം.
മാ​ന​വ​സേ​വ​ ​മാ​ധ​വ​സേ​വ​യാ​ക​ണ​മെ​ന്ന​ ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ ​ക​ർ​മ്മ​യോ​ഗി​യും​ ​ധ്യാ​ന​യോ​ഗി​യും​ ​ഭ​ക്തി​യോ​ഗി​യു​മാ​യി​ ​അ​ദ്ദേ​ഹം​ ​മാ​റി.​ ​സ​വ​ർ​ണ​ ​-​ ​അ​വ​ർ​ണ​ ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ​ ​ശ​ബ്ദി​ച്ച് ​സ​മൂ​ഹ​ത്തെ​ ​ഒ​ന്നി​പ്പി​ക്കാ​നും​ ​ശ്ര​മി​ച്ചു.​ ​വൈ​ക്കം,​ ​ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹ​ത്തി​ൽ​ ​നേ​തൃ​ത്വ​പ​ര​മാ​യ​ ​പ​ങ്കു​വ​ഹി​ച്ച് ​അ​യി​ത്ത​ത്തി​നെ​തി​രെ​ ​പോ​രാ​ടി​യ​ ​അ​ദ്ദേ​ഹം​ ​കു​ടും​ബ​ ​ക്ഷേ​ത്രം​ ​എ​ല്ലാ​വ​ർ​ക്കു​മാ​യി​ ​തു​റ​ന്നു​കൊ​ടു​ത്തു.​ ​ഒ​രു​ ​ജാ​തി​യെ​യും​ ​മ​ത​ത്തെ​യും​ ​ആ​ക്ഷേ​പി​ക്കാ​തെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ത്തു.
ഇ​ന്ന് ​പു​തി​യ​ ​ത​ല​മു​റ​ ​ഉ​യ​ർ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​കു​ടി​യേ​റു​ന്ന​ത് ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​വീ​ഴ്ച​യും​ ​പ​രാ​ജ​യ​വു​മാ​ണ്.​ ​കേ​ര​ളം​ ​ഓ​ൾ​ഡ് ​ഏ​ജ് ​ഹോ​മാ​യി​ ​മാ​റി​യെ​ന്നാ​ണ് ​യു​വ​ത​ല​മു​റ​യു​ടെ​ ​പ​രാ​തി.​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ​ജോ​ലി​ ​തേ​ടി​ ​വി​ദേ​ശ​ത്തേ​ക്കു​ള്ള​ ​ഒ​ഴു​ക്ക് ​ശ​ക്ത​മാ​യ​ത്.​ ​മ​ന്ന​ത്തെ​പ്പോ​ലെ​ ​വ​ഴി​കാ​ട്ടി​യാ​കാ​ൻ​ ​ഇ​ന്ന് ​ആ​ളി​ല്ല.​ ​എ​ൻ.​എ​സ്.​എ​സി​ന്റെ​ ​സ​മ​ദൂ​ര​സി​ദ്ധാ​ന്ത​ത്തി​ന് ​നേ​തൃ​ത്വം​ ​കൊ​ടു​ക്കു​ന്ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​സ​ഞ്ച​രി​ക്കു​ന്ന​ത് ​മ​ന്ന​ത്തി​ന്റെ​ ​പാ​ത​യി​ലൂ​ടെ​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
മു​ൻ​ ​ഡി.​ജി.​പി​ ​അ​ല​ക്സാ​ണ്ട​ർ​ ​ജേ​ക്ക​ബ് ​മ​ന്നം​ ​അ​നു​സ്മ​ര​ണം​ ​ന​ട​ത്തി.​ ​എ​ൻ.​എ​സ്.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​ശ​ശി​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​നാ​യ​ർ​ ​സ്വാ​ഗ​ത​വും,​ ​ട്ര​ഷ​റ​ർ​ ​എ​ൻ.​വി.​അ​യ്യ​പ്പ​ൻ​പി​ള്ള​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

മ​ന്നം​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്ന് ​അ​ത്ഭു​തം
സൃ​ഷ്ടി​ച്ചു​:​ ​സു​കു​മാ​ര​ൻ​ ​നാ​യർ

കോ​ട്ട​യം​:​ ​ശൂ​ന്യ​ത​യി​ൽ​ ​നി​ന്ന് ​അ​ത്ഭു​തം​ ​സൃ​ഷ്ടി​ച്ച​ ​അ​വ​താ​ര​ ​പു​രു​ഷ​നാ​യി​രു​ന്നു​ ​മ​ന്ന​ത്തു​പ​ത്മ​നാ​ഭ​നെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​മ​ന്നം​ ​ജ​യ​ന്തി​ ​സ​മ്മേ​ള​ന​ത്തി​ന് ​സ്വാ​ഗ​തം​ ​ആ​ശം​സി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ന്ന​ത്തി​ന്റെ​ ​ദ​ർ​ശ​ന​മാ​ണ് ​എ​ൻ.​എ​സ്.​എ​സി​ന്റെ​ ​കൈ​മു​ത​ൽ.​ ​സ്വ​ന്തം​ ​സ​മു​ദാ​യ​ത്തി​ലെ​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​പോ​രാ​ടി​യ​തി​ന് ​പു​റ​മെ​ ​എ​ൻ.​എ​സ്.​എ​സി​നെ​ ​സാ​മൂ​ഹ്യ​ന​ന്മ​യ്ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​യാ​ക്കി.​ ​ഈ​ശ്വ​ര​ ​വി​ശ്വാ​സം,​ ​മ​തേ​ത​ര​സം​ര​ക്ഷ​ണം,​ ​ജ​നാ​ധി​പ​ത്യം,​ ​സാ​മൂ​ഹ്യ​നീ​തി​ ​എ​ന്നീ​ ​അ​ടി​സ്ഥാ​ന​ ​മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​ ​എ​ൻ.​എ​സ്.​എ​സ് ​ഇ​ന്നും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​മ​ന്ന​ത്തി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്നാ​ണ്.​ ​ത​ന്റെ​ ​ക​ർ​മ്മ​മ​ണ്ഡ​ല​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​സ​മു​ദാ​യ​ത്തെ​ ​പ്രാ​പ്ത​മാ​ക്കി​യ​ ​അ​ദ്ദേ​ഹം​ ​മ​റ്റു​ ​സ​മു​ദാ​യ​ങ്ങ​ളെ​യോ​ ​നേ​താ​ക്ക​ളെ​യോ​ ​കു​റ്റം​ ​പ​റ​യാ​തെ​യാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ ​-​ ​സാം​സ്കാ​രി​ക​ ​രം​ഗ​ത്ത് ​നി​റ​ഞ്ഞു​നി​ന്ന​ത്.​ ​മ​ന്ന​ത്തി​ന്റെ​ ​പ്ര​ശ​സ്തി​യും​ ​പ്ര​സ​ക്തി​യും​ ​കാ​ലാ​തീ​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചു​ ​വ​രി​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NSS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.