കൊല്ലങ്കോട്: പുലിക്കോട് അയ്യപ്പ ക്ഷേത്രത്തിൽ പുതുമയും വ്യത്യസ്തതയും നയന മനോഹരവുമായ കലാരൂപങ്ങൾ നിറഞ്ഞാടിയും നാദവാദ്യ വിസ്മയത്തിലാറാടിയും മൈനർ വിളക്ക് മഹോത്സവം ആഘോഷിച്ചു. മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ഉത്സവ പരിപാടിക്ക് തുടക്കമായി. രാവിലെ ഗജപൂജ. ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയുണ്ടായിരുന്നു. വൈകിട്ട് മുതലിയാർ ഗണപതിക്ഷേത്രത്തിൽ നിന്ന് ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പിന് കുനിശ്ശേരി അനിയൻ മാരാർ, പല്ലശന പ്രകാശൻ എന്നിവർ അണിനിരന്ന പഞ്ചവാദ്യം അകമ്പടിയായി. പുലികളി, നൃത്തരൂപങ്ങൾ, മഹാകാളി രൂപം, പറവാദ്യം എന്നിവയുമുണ്ടായിരുന്നു. രാത്രി ഒമ്പതിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കാവാലം ശ്രീകുമാർ, ഷോമീഡേവിഡ്, ശ്രീകുമാർ കാവാലം, മഹേഷ് മണി, റോജോ ആന്റണി, പ്രകാശ് ഉള്ളിയേരി തുടങ്ങിയ പ്രഗത്ഭ കലാകാരന്മാർ ഒന്നിച്ച മ്യൂസിക്കൽ ഫ്യൂഷനും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |