പാലക്കാട്: ശാസ്ത്രീയമായി ഫുട്‌ബാൾ പഠിക്കാൻ എഫ്.13 ഫുട്‌ബോൾ അക്കാദമി അവസരമൊരുക്കുന്നു. ജില്ലയിൽ നൂറണി, കാട്ടുകുളം എച്ച്.എസ്.എസ്, ചാത്തനൂർ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ട്രയൽസ്.
ഫുട്‌ബാൾ താരങ്ങളായ മുഹമ്മദ് റാഫി, സി.കെ.വിനീത്, എൻ.പി.പ്രദീപ്, റിനോ ആന്റോ, അനസ് എടത്തൊടിക, അരുൺ അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിലാണ് 'എഫ്.13' ഫുട്‌ബോൾ അക്കാദമി പ്രവർത്തിക്കുന്നത്. കേരളത്തിൽ 70 പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ അഞ്ചെണ്ണം പാലക്കാട് ജില്ലയിലാവും. പത്തിനും 14നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഒരു കേന്ദ്രത്തിൽ 60 പേരെ തിരഞ്ഞെടുക്കും.
ഏഴിന് രാവിലെ എട്ടിന് നൂറണി ടർഫ്, കാട്ടുകുളം സ്കൂൾ മൈതാനം എന്നിവിടങ്ങളിലും എട്ടിന് രാവിലെ എട്ടിന് ചാത്തനൂർ സ്കൂൾ മൈതാനത്തുമാണ് ട്രയൽസ്. പങ്കെടുക്കാനെത്തുന്നവർ പ്രായം തെളിയിക്കുന്ന രേഖയും ബൂട്ടും കളിവസ്ത്രങ്ങളും കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |