ഷാറൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന ചിത്രത്തിന്റെ സെൻസറിംഗ് നടപടി പൂർത്തിയായി. ആകെ 10 കട്ടുകളാണ് സി.ബി.എഫ്.സി നിർദ്ദേശിച്ചിരിക്കുന്നത്. ഇൗ കട്ടുകളോടെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.
യു.എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിൽനിന്ന് മൂന്ന് ഷോട്ടുകൾ നീക്കം ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.
നിതംബത്തിന്റെ ക്ളോസപ്പ് ഷോട്ട് , വശത്തുനിന്നുള്ള ഷോട്ട് എന്നിവയ്ക്കൊപ്പം ഗാനത്തിൽ ബഹുത് ടംഗ് കിയാ എന്ന വരികൾ വരുമ്പോഴത്തെ നൃത്തചലനവും ഒഴിവാക്കണം. ജോൺ എബ്രഹാമാണ് പത്താനിലെ മറ്റൊരു താരം. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |