കൊല്ലം: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ചിന്നക്കടയിൽ തമ്മിലടിച്ചു. ചവറ - കൊട്ടിയം റൂട്ടിലോടുന്ന ശ്രീമുരുകൻ, ഒഴുക്കുതോട്- ഇരവിപുരം റൂട്ടിൽ സർവീസ് നടത്തുന്ന വടക്കുംനാഥൻ എന്നീ ബസുകളിലെ ജീവനക്കാരാണ് രാവിലെ 8.45 ന് ചിന്നക്കട മുൻസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഏറ്റുമുട്ടിയത്. പൊലീസ് എത്തി ജീവനക്കാരായ ടെറൻസ്, സുധിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ബസുകൾ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും നിരന്തരമായി നിയമലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും ട്രാഫിക് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.സുരേഷ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |