SignIn
Kerala Kaumudi Online
Thursday, 28 March 2024 8.04 PM IST

വാഴ്ത്തപ്പെടാത്ത നായകന്മാർ

photo

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നൊരു ചൊല്ലുണ്ട്; രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ വളരെ വലിയൊരു പങ്കുവഹിക്കുന്നതിലൂടെ, തങ്ങളാലാവുംവിധം സമൂഹത്തെയും സർക്കാരുകളെയും സഹായിക്കുന്ന സ്വകാര്യ സംരംഭകരെക്കുറിച്ച് പറയുമ്പോൾ ഏറ്രവും അനുയോജ്യമായ പഴഞ്ചൊല്ലാണിത്. അവർ മുഖാന്തരം സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ടവർക്ക് ലഭിക്കുന്ന ചെറുതും വലുതുമായ സാമ്പത്തിക ഉന്നമനം നാം കണ്ടില്ലെന്ന് നടിക്കുന്നു.

രൂക്ഷമായ തൊഴിലില്ലായ്മയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം. കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം അഞ്ചുകോടിയിൽപ്പരം ചെറുപ്പക്കാർ തൊഴിൽരഹിതരാണെന്നാണ്. അടുത്ത കാലത്തുണ്ടായ ആത്മഹത്യകളിൽ 25 വയസിൽ താഴെയുള്ളവരിൽ 18 ശതമാനം പേർ തൊഴിലില്ലായ്മ മൂലം ജീവിതം അവസാനിപ്പിച്ചവരാണ്.

ഗവൺമെന്റ് ഒഫ് ഇന്ത്യ പ്രതിവർഷം ഏകദേശം ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. സംസ്ഥാന സർക്കാരുകളിൽ കേരളം പ്രതിവർഷം ഏകദേശം 25,000 പേർക്ക് പബ്ലിക് സർവീസ് കമ്മിഷൻ വഴിയും എംപ്ലോയ്‌മെന്റ് ഏക്സ്‌ചേഞ്ച് വഴിയും തൊഴിൽ ഉറപ്പാക്കുന്നു. ഇന്ത്യ ഗവൺമെന്റിന് കീഴിൽ ഏകദേശം 60 ലക്ഷം പേർ ജോലി ചെയ്യുന്നു. ഇതിൽ ഏകദേശം 14 ലക്ഷം പേർ ഇന്ത്യൻ ആർമിയിലും 13 ലക്ഷം പേർ ഇന്ത്യൻ റെയിൽവേയിലും 12 ലക്ഷം പേർ കേന്ദ്ര പൊലീസ് സേനകളിലും ( സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ് മുതലായവ) ജോലി ചെയ്യുന്നു. കേരളത്തിലെ ആകെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം ഏകദേശം അഞ്ച് ലക്ഷമാണ്. അഭ്യസ്തവിദ്യരായ മുഴുവൻ യുവജനങ്ങൾക്കും തൊഴിൽ നൽകുക എന്നത് സർക്കാരുകൾക്ക് അസാദ്ധ്യമാണ്.

ഇവിടെയാണ് സ്വകാര്യസംരംഭകരുടെ പ്രസക്തി. വർഷങ്ങളുടെ സേവനപാരമ്പര്യമുള്ളവരും പുതുതായി കടന്നുവന്നവരുമായി ധാരാളം വ്യവസായികൾ പലതരം ബിസിനസ് സംരംഭങ്ങളിലൂടെ രാജ്യത്തെ തൊഴിലന്വേഷകരമായ ചെറുപ്പക്കാർക്ക് പ്രതീക്ഷയേകുന്നു. അത്തരത്തിൽ ചിലരെ നോക്കൂ,

*ആദിത്യ ബിർള - ഏകദേശം12.5 ലക്ഷം ആളുകൾ ആദിത്യ ബിർള ഗ്രൂപ്പിൽ ജോലിചെയ്യുന്നു.
* ടാറ്റാ കമ്പനി - ഏകദേശം 9.3 ലക്ഷം ആളുകൾ ടാറ്റാ ഗ്രൂപ്പിൽ ജോലിചെയ്യുന്നു.
*ഇൻഫോസിസ് - ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിൽ ഏകദേശം 3.1 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്.
*റിലയൻസ് - ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഏകദേശം 2.4 ലക്ഷം പേരുടെ തൊഴിൽ ദാതാക്കളാണ്.
*വിപ്രോ, എച്ച്.സി.എൽ - ഈ കമ്പനികളും ഏകദേശം 2.3 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു.


കേരളത്തിൽ 46 ലക്ഷം യുവ തൊഴിൽരഹിതരുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെയാണ് ശ്രീ യൂസഫലിയെപ്പോലുള്ള മലയാളി വ്യവസായികളുടെ പ്രസക്തി. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി എത്രയോ യുവതീ യുവാക്കളുടെ തൊഴിൽസ്വപ്നം സഫലമാക്കാൻ സഹായിക്കുന്ന വേറെയും ചില മലയാളി വ്യവസായികൾ നമ്മുടെ കണ്മുന്നിലുണ്ട്. ഏതാനും മലയാളി വ്യവസായികളെയും അവർ സൃഷ്ടിക്കുന്ന തൊഴിൽ സാദ്ധ്യതയുടെ ഏകദേശക്കണക്കും താഴെചേർക്കുന്നു.
1. ക്രിസ് ഗോപാലകൃഷ്ണൻ & ഷിബുലാൽ ഇൻഫോസിസ് കമ്പനി ഏകദേശം 2.80 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു.
2. എം.എ യൂസഫലി ലുലുഗ്രൂപ്പ്, ഏകദേശം 70,000 പേർക്ക് തൊഴിൽ നൽകുന്നു.
3. രവി പിള്ള RP ഗ്രൂപ്പ്, ഏകദേശം 60,000 പേർക്ക് തൊഴിൽ നൽകുന്നു.
4. ബൈജു രവീന്ദ്രൻ ആകാശ് ബൈജൂസ്, ഏകദേശം 50,000 പേർക്ക് തൊഴിൽ നൽകുന്നു.
5. അജിത് ഐസക് Quest Global, , ഏകദേശം 13,000 പേർക്ക് തൊഴിൽ നൽകുന്നു.

കൂടാതെ വി കെ മാത്യൂസ് IBS, , അരുൺ കുമാർ Strides pharma , മലബാർ ഗോൾഡ്, കല്യാൺ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളിൽ ഏകദേശം 5000 മുതൽ 10000 പേർ വരെ ജോലി ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ചതെല്ലാം ഏകദേശ കണക്കുകളാണ് ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

ഇനിയുമുണ്ട് അധികം അറിയപ്പെടാത്ത പലരും.

ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ രാജ്യത്തെ മനുഷ്യശേഷി സ്വന്തം രാജ്യത്ത് വിനിയോഗിക്കാൻ പൗരൻമാരെ പ്രേരിപ്പിക്കുമ്പോൾ നമ്മുടെ രാജ്യം അത്തരം പ്രവൃത്തികൾക്കൊന്നും കാര്യമായ പരിഗണന നൽകുന്നില്ല എന്നത് ദുഃഖകരമാണ്. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്നവരെ നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ രാജ്യം നിർബന്ധിച്ചില്ലെങ്കിൽപ്പോലും നമുക്ക് രാജ്യത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടത് തീർച്ചയായും അത്യാവശ്യമാണ്.


രാജ്യത്തെ മുഴുവൻ തൊഴിൽ രഹിതർക്കും തൊഴിൽ നൽകുക എന്ന ഭാരിച്ച ദൗത്യം ഒരു സർക്കാരുകൾക്കും സാധ്യമല്ലെന്നിരിക്കെ ഒരു വ്യവസായ സൗഹൃദ അന്തരീക്ഷം നാട്ടിൽ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്കുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB OPPOTUNITIES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.