
കൊല്ലം: കരുനാഗപ്പള്ളിയിൽ ലഹരി വസ്തു കടത്തിയ ലോറികളിൽ ഒന്ന് സി പി എം നേതാവിന്റേതെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ഷാനവാസാണ് ലോറിയുടെ ഉടമ.
കട്ടപ്പന സ്വദേശിയ്ക്ക് ലോറി വാടകയ്ക്ക് നൽകിയിരുന്നെന്നാണ് ഷാനവാസിന്റെ പ്രതികരണം. നേതാവ് പറഞ്ഞത് ശരിയാണോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാടകക്കരാർ എഴുതിയത്. ഞായറാഴ്ച പുലർച്ചെയാണ് ലോറി പിടികൂടിയത്. ഒരു കോടി രൂപ വിലവരുന്ന 1.25 ലക്ഷം പാക്കറ്റ് പാൻമസാലയാണ് രണ്ട് ലോറികളിലായി കടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |