
അടൂർ : കിടപ്പുരോഗിയായ മാതാവിനെചികിത്സിക്കാൻ എത്തിയ മദ്ധ്യ വയസ്‌കയായ ഹോംനേഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കണ്ണംകോട് സ്വദേശി കാഞ്ഞിക്കൽ വീട്ടിൽ റെനി ജോയ് (46) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് എറണാകുളത്ത് നിന്നും വീട്ടിലെത്തിയ പ്രതി ഇയാളുടെ മാതാവിന്റെ സഹായത്തിനായി നിന്നിരുന്ന ഹോം നഴ്സിനെ ബലം പ്രയോഗിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ദീപു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം, അർജുൻ എന്നിവർ ചേർന്ന് പിടി കൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |