ലീഡ്- സെന്ന ഹെഗ്‌ഡെയുടെ ചിത്രം കൊല്ലങ്കോട് ആരംഭിച്ചു തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന പദ്‌മിനി കൊല്ലങ്കോട് ചിത്രീകരണം ആരംഭിച്ചു. പദ്‌മിനി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ ഇന്ന് ജോയിൻ ചെയ്യും. പുതുവർഷത്തിൽ കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പദ്‌മിനി. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച മഡോണ സെബാസ്റ്റ്യൻ ആണ് നായിക. കുഞ്ചാക്കോ ബോബനും മഡോണയും ആദ്യമായാണ് ഒരുമിക്കുന്നത്. 1774 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കുഞ്ഞിരാമായണത്തിന് രചന നിർവഹിച്ച ദീപു പ്രദീപ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ജേക്‌സ് ബിജോയ്. പി.ആർ.ഒ എ.എസ്. ദിനേശ്. അതേസമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചേകവർ ആണ് റിലീസിനു ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ കുഞ്ചാക്കോ ബോബനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോയ് മാത്യുവാണ് രചന .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |