SignIn
Kerala Kaumudi Online
Thursday, 25 April 2024 3.29 PM IST

തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച മായം കലർന്ന 15,300 ലിറ്റർ പാൽ പിടികൂടി, കേടുകൂടാതിരിക്കാൻ കലർത്തിയത് ഹൈഡ്രജൻ  പെറോക്‌സൈഡ്

tanker-lorry

കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിച്ച മായം കലർത്തിയ പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റർ പാലാണ് പിടികൂടിയത്. ടാങ്കറിൽ കൊണ്ടുവന്ന പാൽ കൊല്ലം ആര്യങ്കാവിൽ നിന്ന് പിടികൂടുകയായിരുന്നു.

ഇന്ന് രാവിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്. പിടിച്ചെടുത്ത പാൽ ആരോഗ്യവകുപ്പിന് കൈമാറി. പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേയ്ക്ക് കൊണ്ടുവന്ന പാലാണിത് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം. പാൽ ഏറെ നാൾ കേടുകൂടാതെയിരിക്കുന്നതിനായാണ് ഹൈഡ്രജൻ പെറോക്‌സൈഡ് ചേർക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുളളൂവെന്ന് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOLLAM, ARYANKAVU, FAKE MILK, HYDROGEN PEROXIDE, MIXED, SEIZED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.