കാശ്മീരിൽ ചിത്രീകരണം പുരോഗമിക്കുന്നു
വിജയ് - ലോകേഷ് കനകരാജ് ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രതിനായകനായി എത്തുന്നു. കന്നട ചിത്രം കെ.ജി.എഫ് 2വിലെ അധീര എന്ന സഞ്ജയ് ദത്ത് കഥാപാത്രം പോലെ ശക്തമായ പ്രതിനായകവേഷമാണ് വിജയ് ചിത്രത്തിൽ കാത്തിരിക്കുന്നത്. ദളപതി 67 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുന്നു. വിജയ്യും സഞ്ജയ് ദത്തും ഏറ്റുമുട്ടുന്ന സംഘട്ടനരംഗങ്ങൾ ഇവിടെ ചിത്രീകരിക്കുന്നുണ്ട്.
അടുത്ത ആഴ്ച സഞ്ജയ് ദത്ത് ലൊക്കേഷനിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. നിവിൻപോളിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. വിജയ് ചിത്രത്തിന്റെ ഭാഗമായി നിവിൻ പോളി എത്തുന്നത് ആദ്യമാണ്. നായകനായി അഭിനയിക്കുന്ന റാം ചിത്രത്തിനുശേഷം നിവിൻ വീണ്ടും തമിഴിൽ എത്തുന്നു. തൃഷയാണ് വിജയ് യുടെ നായിക. ഇടവേളയ്ക്കുശേഷം വിജയ് യും തൃഷയും നായകനും നായികയുമായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗൗതം മേനോൻ ആണ് മറ്റൊരു പ്രധാന താരം. മാസ്റ്ററിനുശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം ഗ്യാങ്സ്റ്റർ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. മാസ്റ്ററിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |